റോഹിന്‍ഗ്യ: പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ എസ്ഡിഎമ്മിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) സുപ്രിംകോടതി നിര്‍ദേശം നല്‍കി. കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാവുന്നതിലുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് എസ്ഡിഎമ്മിന് നിര്‍ദേശം നല്‍കിയത്. എന്തു പരാതിയുണ്ടെങ്കിലും എസ്ഡിഎമ്മിനെ സമീപിക്കാനും റോഹിന്‍ഗ്യന്‍ രക്ഷിതാക്കളോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ പരിസര പ്രദേശത്തുമുള്ള റോഹിന്‍ഗ്യന്‍ ക്യാംപുകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തേ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

RELATED STORIES

Share it
Top