റോഹിന്‍ഗ്യ: ആരോപണം തള്ളി മ്യാന്‍മര്‍



നേപിഡോ: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരേ മ്യാന്‍മറില്‍ കൊടിയ പീഡനങ്ങള്‍ അരങ്ങേറുന്നുവെന്ന യുഎന്‍ ആരോപണങ്ങള്‍ നിഷേധിച്ച് സൈന്യം. രാജ്യത്ത് റോഹിന്‍ഗ്യന്‍ വംശജര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന റഖയില്‍ ആക്രമിക്കപ്പെട്ടുവെന്നാരോപിച്ച് റോഹിന്‍ഗ്യന്‍ മുസ്്‌ലിം ഭൂരിപക്ഷ മേഖലയില്‍  സൈന്യം നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് 65,000ഓളം പേര്‍ക്കാണ് രാജ്യം വിടേണ്ടിവന്നത്. കൂടാതെ, മേഖലയില്‍ സേനയുടെ നേതൃത്വത്തില്‍ കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും അരങ്ങേറിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സേനയുടെ വിശദീകരണം.

RELATED STORIES

Share it
Top