റോഹിന്‍ഗ്യര്‍ക്ക് പൗരത്വം നല്‍കാന്‍ആവില്ലെന്ന് മ്യാന്‍മര്‍

നേപിഡോ:  റോഹിന്‍ഗ്യര്‍ക്ക് പൗരത്വം നല്‍കുന്നതിന് നിയമം പരിഷ്‌കരിക്കാനാവില്ലെന്ന് മ്യാന്‍മര്‍ സാമൂഹിക ക്ഷേമ മന്ത്രി അറിയിച്ചതായി വെളിപ്പെടുത്തല്‍. പാശ്ചാത്യ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കിടെയാണു മ്യാന്‍മര്‍ ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
കോപന്‍ഹേഗനില്‍ ജൂണ്‍ എട്ടിന്, മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ യോഗത്തിലാണ് മ്യാന്‍മര്‍ നയം വ്യക്തമാക്കിയത്. റോഹിന്‍ഗ്യര്‍ക്ക് പൗരത്വം നിഷേധിക്കുന്ന 1982ലെ നിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള കമ്മീഷന്റെ എട്ടു നിര്‍ദേശങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും നടപ്പാക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. റഖൈനിലെ റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 2016ലാണ് കോഫി അന്നന്‍ കമ്മീഷനെ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചി നിയോഗിച്ചത്.

RELATED STORIES

Share it
Top