റോഹിന്‍ഗ്യരെ നാടുകടത്തുന്നതിന് എതിരേ പുതിയ ഹരജി

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ വംശജരെ നാടുകടത്തുന്നതിനെതിരേ സുപ്രിംകോടതിയില്‍ പുതിയ ഹരജി. അസമിലെ സില്‍ചാര്‍ ജയിലില്‍ കഴിയുന്ന ഏഴു റോഹിന്‍ഗ്യരാണ് ഹരജിക്കാര്‍. അഭയാര്‍ഥികളെ സ്വീകരിക്കുന്നതു സംബന്ധിച്ച രാജ്യാന്തര മര്യാദയുടെ ലംഘനമാണ് നാടുകടത്താനുള്ള നടപടിയെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. ഈ മാസം നാലിന് ഇവരെ മ്യാന്‍മറിലേക്കു നാടുകടത്താനിരിക്കുകയാണ്. അതിര്‍ത്തി കടക്കുന്നതിനിടെ 2012ലാണ് ഇവര്‍ പിടിയിലായത്. അതു മുതല്‍ ഇവര്‍ അസമിലെ തടങ്കല്‍ ക്യാംപുകളില്‍ കഴിയുകയാണ്. റോഹിന്‍ഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് യുഎന്‍ അഭയാര്‍ഥി പട്ടികയിലുള്ള മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ശാക്കിറും സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

RELATED STORIES

Share it
Top