റോഹിന്‍ഗ്യന്‍ പ്രതിസന്ധി: അന്വേഷണംവേണം- യുകെ അംബാസഡര്‍

നേപിഡോ: മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന അക്രമങ്ങളെ കുറിച്ച് ശരിയായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ ബ്രിട്ടിഷ് അംബാസഡര്‍ കാരന്‍ പിയേഴ്‌സ്.
ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ക്കാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യേണ്ടിവന്നത്. മ്യാന്‍മര്‍ സൈന്യത്തിന്റെ വംശീയ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷത്തിനു നേരെയുള്ള ആക്രമണം. റോഹിന്‍ഗ്യകളുടെ പ്രശ്‌നം ആഭ്യന്തരമാണോ അന്താരാഷ്ട്രമാണോ എന്നതല്ല, അവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നതാണ് വിഷയം. റോഹിന്‍ഗ്യകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കാന്‍ വ്യക്തമായ അന്വേഷണം അത്യാവശ്യമാണ്. മ്യാന്‍മര്‍ സര്‍ക്കാരോ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോ അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവര്‍ പറഞ്ഞു. നാലു ദിവസത്തെ യുഎന്‍ സുരക്ഷാ സമിതി ദൗത്യത്തിന്റെ ഭാഗമായാണ് കാരന്‍ പിയേഴ്‌സ് ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നത്.

RELATED STORIES

Share it
Top