റോഹിന്‍ഗ്യന്‍ ക്യാംപ് തീവച്ചത് തങ്ങളെന്ന് യുവമോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദന്‍പൂര്‍ ഖാദര്‍ പ്രദേശത്ത് കൂടാരം കെട്ടി താമസിക്കുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് അഗ്നിക്കിരയാക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് യുവമോര്‍ച്ച നേതാവിന്റെ ട്വീറ്റ്. യുവമോര്‍ച്ചയുടെ സംസ്ഥാന നേതാവായ മനീഷ് ഛന്ദേലയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. അത് ചെയ്തത് ഞങ്ങള്‍ തന്നെയാണെന്നായിരുന്നു ഇയാളുടെ ട്വീറ്റ്.
രണ്ടുദിവസം മുമ്പാണ് ക്യാംപില്‍ അഗ്നിബാധയുണ്ടായത്. ക്യാംപില്‍ തീപടര്‍ന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പോലിസ് ഭാഷ്യം. ക്യാംപിന്റെ ടോയ്‌ലറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നാണു തീ പടര്‍ന്നതെന്നും ഇവിടെ വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും ഇവിടെനിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാവാമെന്നുമായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top