റോഹിന്‍ഗ്യന്‍ ക്യാംപിലെ അഗ്നിബാധബിജെപി നേതാവിനെതിരേ പ്രശാന്ത് ഭൂഷണിന്റെ പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി കാളികുഞ്ചിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ അഗ്നിബാധയുണ്ടായ സംഭവത്തില്‍ ബിജെപി നേതാവിനെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി.
ക്യാംപിന് തീവച്ചത് താനാണെന്ന് അവകാശപ്പെട്ട് യുവമോര്‍ച്ചാ നേതാവ് മനീഷ് ചന്ദാല രംഗത്തെത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കിയത്.
ചന്ദാലയുടെ അവകാശവാദം വ്യക്തമാക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഡല്‍ഹി തിലക് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിക്കൊപ്പം ഭൂഷണ്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ചന്ദാലയെ അറസ്റ്റ് ചെയ്യാന്‍  ഇതുവരെ ഡല്‍ഹി പോലിസ് നടപടി ആരംഭിച്ചിട്ടില്ലെന്നും ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബിജെപി തയ്യാറല്ലെന്നും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top