റോഹിന്‍ഗ്യന്‍ കൂട്ടക്കൊല: ഏഴു മ്യാന്‍മര്‍ സൈനികള്‍ക്ക് 10 വര്‍ഷം തടവ്

നേപിഡോ: റഖൈനില്‍ കഴിഞ്ഞ സപ്തംബറില്‍ 10 റോഹിന്‍ഗ്യന്‍ യുവാക്കളെ കൂട്ടക്കൊലയ്ക്കിരയാക്കിയ കേസില്‍ ഏഴു മ്യാന്‍മര്‍ സൈനികള്‍ക്കു 10 വര്‍ഷം തടവ്. മ്യാന്‍മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓങ് ല്യാങ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യ അറിയിച്ചത്.
റഖൈനിലെ ഇന്‍ ദിന്‍ ഗ്രാമത്തില്‍ കളിക്കുകയായിരുന്ന യുവാക്കളെ സൈന്യം വെടിവച്ചു കൊല്ലുകയും കൂട്ടക്കുഴിമാടത്തില്‍ സംസ്‌കരിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ചു വാര്‍ത്ത പുറത്തുവിട്ട വാ ലൂനെ, ക്യാവ് സോ ഊ എന്നീ റോയിറ്റേഴ്‌സ് റിപോര്‍ട്ടര്‍മാരെ മ്യാന്‍മര്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top