റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉടന്‍ മടക്കി അയക്കണമെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉടന്‍ മ്യാന്‍മറിലേക്ക് മടക്കി അയക്കണമെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്നും  കേന്ദ്രത്തോട് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. റോഹിന്‍ഗ്യകളുമായി ജനങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തരുത്.അവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കരുത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യക്കേസ് സുപ്രിംകോടതി അടുത്തമാസം പരിഗണിക്കാനിരിക്കുന്നതിനാല്‍ രാമക്ഷേത്ര നിര്‍മാണം അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

RELATED STORIES

Share it
Top