റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ ദയനീയം: മ്യാന്‍മര്‍ മന്ത്രി

യാങ്കൂണ്‍: ബംഗ്ലാദേശിലേ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും മണ്‍സൂണിന്റെ വരവു പരിഗണിച്ചു അവരുടെ മടക്കം കഴിയുന്നത്ര വേഗം ആരംഭിക്കുമെന്നും മ്യാന്‍മര്‍ മന്ത്രി വിന്‍ യാത്് അയേ അറിയിച്ചു. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാംപുകളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞെത്തിയ അദ്ദേഹം യാങ്കൂണില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണു മനുഷ്യാവകാശ സംഘനകളുടെ വിലയിരുത്തല്‍. റോഹിന്‍ഗ്യരെ തിരികെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ  കുടുംബത്തെ തങ്ങള്‍ റഖൈനിലേക്ക് മാറ്റി പാര്‍പ്പിച്ചതായി കഴിഞ്ഞ ശനിയാഴ്ച മ്യാന്‍മര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരതത്തിലൊരു പുനരധിവാസത്തെക്കുറിച്ച് തങ്ങള്‍ക്കു അറിവു ലഭിച്ചിട്ടില്ലെന്നു ബംഗ്ലാദേശ് സര്‍ക്കാരും യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും വ്യകതമാക്കി. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ റോഹിന്‍ഗ്യരെ റഖൈനിലേക്കു പുനരധിവസിപ്പിക്കാമെന്നു മ്യാന്‍മര്‍ ബംഗ്ലാദേശുമായി ധാരണയിലെത്തിയിരുന്നു.

RELATED STORIES

Share it
Top