റോബര്‍ട്ടോ മാന്‍ചിനി ഇറ്റലിയുടെ പരിശീലകന്‍


റോം: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചിനി ഇനി ഇറ്റലിയുടെ ദേശീയ ടീം പരിശീലകന്‍. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് മാന്‍ചിനി ഇറ്റലിയുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തതന്നെ ഇത് സംബന്ധിച്ച റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മാന്‍ചിനിയുമായി കരാറിലെത്തിയ കാര്യം ഇറ്റാലി തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ആദ്യമായാണ് മാന്‍ചിനി ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, ഗാലറ്റസറെ, സെനിറ്റ് സെന്റ് പീറ്റ്‌സ്ബര്‍ഗ് തുടങ്ങിയ ടീമുകളെ മാന്‍ചിനി പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 44 വര്‍ഷത്തിന് ശേഷം കിരീടം നേടിക്കൊടുത്ത മാന്‍ചിനിയെ ടീമിനൊപ്പം ചേര്‍ത്ത് ഇറ്റലിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഭാരവാഹികളുള്ളത്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

RELATED STORIES

Share it
Top