റോഡ് സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ: മന്ത്രി

തൃശൂര്‍: റോഡ് സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷംതോറും 41,000 മുതല്‍ 45,000 വരെ റോഡപകടങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നു. ഇതില്‍ 10 ശതമാനം പേരും കൊല്ലപ്പെടുന്നു. ഈ 10 ശതമാനത്തില്‍ 60 ശതമാനം പേരും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍, പോലിസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യ, അസിസ്റ്റന്റ് ഡയറക്ട ര്‍മാരായ പി എസ് ഗോപി, പി കെ മധു, റെജി ജേക്കബ്, കെ കെ അജി, മനോജ് കുമാര്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്കുമാര്‍ സംബന്ധിച്ചു. പരിശീലനത്തില്‍ മികച്ച ഇന്‍ഡോറും ഓള്‍റൗണ്ടറുമായി തിരഞ്ഞെടുത്ത പി അസ്സര്‍ മുഹമ്മദ്, മികച്ച ഔട്ട്‌ഡോര്‍ ആയ വി പി രാജേഷ്, അയ്യപ്പ ജ്യോതിസ് എന്നിവര്‍ക്കു മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.

RELATED STORIES

Share it
Top