റോഡ് വികസനത്തിന്റെ പേരില്‍ പുറമ്പോക്കിലെ മരങ്ങള്‍ കടത്തി

പെരുമ്പാവൂര്‍: കിഴക്കമ്പലം പഞ്ചായത്തിലെ 20 ട്വന്റി റോഡ് വികസനത്തിന്റെ പേരില്‍ വ്യാപകമായി പിഡബ്ലിയൂഡി പുറമ്പോക്കിലെ മരങ്ങള്‍ വെട്ടി കടത്തികൊണ്ടു പോവുന്നതായി പരാതി. പുക്കാട്ടുപടി മുതല്‍ മലയിടംതുരുത്തുവരെയാണ് റോഡിന്റെ വീതി കൂട്ടുന്നതിന്റെ പേരില്‍ നൂറ്റാണ്ട് പഴക്കമുള്ള മരങ്ങള്‍ വെട്ടി കടത്തുന്നതായി പരാതി ഉയരുന്നത്. മലയിടംതുരുത്ത് പഴയ പോലിസ്‌സ്‌റ്റേഷന് മുന്‍വശത്ത് നിന്ന 100 വര്‍ഷം പഴക്കമുള്ള മാവും സമീപത്ത് ഷാപ്പുംപടിയിലെ ആഞ്ഞിലിയുമുള്‍പെടെ വികസനത്തിന്റെ മറവില്‍ വെട്ടി കടത്തിയെന്ന് ആക്ഷേപമുണ്ട്. മാവ് കടത്തിയതിന് മലയിടം തുരുത്ത് നിവാസികള്‍ പിഡബ്ലിയൂഡിക്ക് പരാതി നല്‍കി. തുടര്‍ന്ന് പിഡബ്ലിയൂഡി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top