റോഡ് വികസനം: 3354 മരങ്ങള്‍ മുറിക്കുന്നതിനെതിരേ എംജിഎസ്‌

കോഴിക്കോട്: നഗരപാതയോരങ്ങളിലെ മരങ്ങള്‍ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനുള്ള പൊതുമരാമത്ത് വകുപ്പിന്റേയും ദേശീയപാത അതോറിറ്റിയുടേയും നീക്കം ഉപേക്ഷിക്കണമെന്ന് ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍.
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരി പാതയാക്കി മാറ്റുന്നതിനായി നിലവിലെ നാലുവരി പാതയോരത്തെ 3354 വൃക്ഷങ്ങളാണ് മുറിച്ചു നീക്കുന്നത്. കാരപറമ്പ്- എടക്കാട് റോഡ് (ബംഗ്ലാവ് റോഡ്) ലെ 800 ഓളം മരങ്ങള്‍ മുറിച്ചു മാറ്റുന്നത് റോഡിന്റെ വികസനത്തിനുമല്ല. സൗന്ദര്യവല്‍ക്കരണത്തിനായാണ് ഒരു വശത്ത് ടൈലുകള്‍ പാകി നടപ്പാത നിര്‍മ്മിക്കാനും മറുവശത്ത് വലിയ ഓടയുടെ നിര്‍മ്മാണത്തിനുമാണ് ഇത്രയും മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത്.
ഈ റോഡ് വഴി ബസ് സര്‍വീസുപോലുമില്ല. ഈ വികസനം നമ്മുടെ കാലാവസ്ഥയെ കൂടുതല്‍ ഉഷ്ണതരമാക്കുമെന്നും എംജിഎസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കാരപ്പറമ്പ്-എടക്കാട് റോഡിലെ ഒരു മരം പോലും മുറിച്ചു മാറ്റാന്‍ അനുവദിക്കരുത്. വെങ്ങളം ബൈപ്പാസിലെ നിലവിലുള്ള മരങ്ങള്‍ പാതയുടെ മെറിഡിയനുകളായി നിലനിര്‍ത്തുകയാണെങ്കില്‍ പകുതിയിലേറെ മരങ്ങളെ നില നിര്‍ത്താനാവും. ഇത്തരം സാധ്യത പരിഗണിച്ചു മാത്രമേ റോഡു വികസനത്തിനായി മരങ്ങള്‍ മുറിക്കാവൂ. എംജിഎസ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top