റോഡ് നിര്‍മാണത്തില്‍ അപാകത; യാത്ര ദുഷ്‌കരം

കാലടി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കിയ വെള്ളാരപ്പിള്ളി-പുതിയേടം റോഡില്‍ അപാകതകള്‍ക്ക് കുറവില്ല. വളവുകള്‍ ഒഴിവാക്കുകയോ വീതികൂട്ടുകയോ പുറമ്പോക്ക് കയ്യേറ്റം ഒഴിവാക്കുകയോ ചെയ്തില്ല. വഴിവിളക്കുകള്‍ തെളിയുന്നില്ല, കാനയ്ക്ക് മുകളില്‍ സ്ലാബില്ല, പാര്‍ശ്വങ്ങളില്‍ പുല്ല് വളര്‍ന്നു കാടുകയറിയ സ്ഥിതിയിലുമാണ്. അഞ്ചുകോടിരൂപ മുടക്കിയാണ് നവീകരിച്ചത്. അടിയന്തിരമായി അപാകതകള്‍ പരിഹരിച്ച് യാത്ര സുഗമമാക്കണമെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഏകോപനസമിതി ആവശ്യപ്പെട്ടു. നസീര്‍ഖാന്‍ വെള്ളാരപ്പിള്ളി അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top