റോഡ് നവീകരണങ്ങളില്‍ അഴിമതിയെന്ന് ആക്ഷേപം

ആനക്കര: റോഡ് നവീകരണങ്ങളില്‍ അഴിമതിയെന്ന് ആക്ഷേപം. പുതുതായി റബറൈസ്ഡ് ചെയ്ത റോഡുകള്‍ വിണ്ടുകീറുന്നു. ആനക്കര അങ്ങാടിയില്‍ കഴിഞ്ഞ ദിവസം നവീകരണം പൂര്‍ത്തിയാക്കിയ റോഡില്‍ പലയിടത്തതും കുഴികള്‍ ഉണ്ടായിട്ടുണ്ട്.
റോഡ് നിരപ്പാക്കി ടാര്‍ നടത്തുന്നതില്‍ വന്ന പിഴവുമൂലം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡില്‍ പലയിടത്തും വെള്ളം നില്‍ക്കുകയാണ്. ആനക്കരയ്ക്കും പുറമെ  നവീകരിച്ച പാതകളിലും വിള്ളലും വീണു. പടിഞ്ഞാറങ്ങാടി മുതല്‍ തൃത്താല വരെ നവീകരിച്ച റബറൈസ് പാതയിലാണ് നിറയെ വിള്ളല്‍.
വി ടി ബല്‍റാം എംഎല്‍എയുടെ ആസ്ഥി വികസനഫണ്ടില്‍ നിന്നു കോടികള്‍ മുടക്കി പാത നവീകരിച്ചത്. എന്നാല്‍, മിക്കഭാഗങ്ങളിലും പൊട്ടിപൊളിഞ്ഞ് ഗതാഗത ഭീഷണിയായി. അതിനിടെയാണ് ആലൂര്‍ ഇറക്കത്തിലും വട്ടത്താണി ഭാഗത്തുമായി വിള്ളല്‍ കൂടുതല്‍.
റോഡിന്റെ ഇരുവശങ്ങളും വയലായതിനാല്‍ ഇവിടെ വിള്ളലിനൊപ്പം ഒരുവശം താഴ്ന്നിട്ടുമുണ്ട്. പൊളിഞ്ഞഭാഗങ്ങളില്‍ നേരത്തെ അറ്റകുറ്റപ്പണിനടത്തിപോയെങ്കിലും വിള്ളല്‍ ബാധിച്ചഭാഗം തഴഞ്ഞിരിക്കുകയാണ്. കാലവര്‍ഷം വന്നാല്‍ റോഡിന്റെ ഭിത്തികള്‍കൂടി ഇടിഞ്ഞ് പൂര്‍ണമായും ഗതാഗത ഭീഷണിയാവും.

RELATED STORIES

Share it
Top