റോഡ് തുറന്നുകൊടുത്തു

പച്ചിലക്കാട്: മൃഗാശുപത്രി കവല-കാനഞ്ചേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ പി ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണി നടത്തിയത്. പച്ചിലക്കാട്, കണിയാമ്പറ്റ, വരദൂര്‍ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്.
ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അബാസ് പുന്നോളി അധ്യക്ഷത വഹിച്ചു. എം കെ മൊയ്തു, ജോര്‍ജ് പള്ളത്ത്, വി അബ്ദുല്ല, എ സൈതലവി, എം കെ റിയാസ്, പൈതല്‍ കോളിപ്പറ്റ, സുധ കാനഞ്ചേരി, സരിത സംസാരിച്ചു.

RELATED STORIES

Share it
Top