റോഡ് തുറന്നുകൊടുത്തു

തൃപ്രയാര്‍: നാട്ടിക ഗ്രാമപ്പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 14ാം വാര്‍ഡിലെ 79ാം നമ്പര്‍ അങ്കണവാടി റോഡും കാരേപറമ്പില്‍ റോ ഡും ടാര്‍ ചെയ്ത് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംപര്‍ ലളിത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാ രായ ബിന്ദു പ്രദീപ്, പി എം സിദ്ദീഖ്, ഇന്ദിര ജനാര്‍ദ്ദനന്‍, വാര്‍ഡ് മെംപര്‍മാരായ സി ജി അജിത്കുമാര്‍, ടി സി ഉണ്ണികൃഷ്ണന്‍, പ്രവിത അനൂപ്, കറപ്പന്‍, സി എസ് മണികണ്ഠന്‍, പഞ്ചായത്ത് ഓവര്‍സിയര്‍ കെ എ രാജ്‌മോഹന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top