റോഡ് തകര്‍ന്ന് തരിപ്പണമായി; കാല്‍ നടയാത്രയും ദുസ്സഹം

വടകര: ഗ്രാമീണ റോഡ് തകര്‍ന്ന് തരിപ്പണമായപ്പോള്‍ കാല്‍ നടയാത്ര പോലും ദുസഹമായി. അരൂര്‍ നടേമ്മലില്‍ നിന്ന് കനാലിനപ്പുറം കുയ്യടി മുക്കിലേക്കുള്ള ഗ്രാമീണ റോഡാണ് തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് നടന്ന് പോകാന്‍ പോലും പറ്റാതായത്. അരൂര്‍ എംഎല്‍പി സ്‌കൂള്‍, അരൂര്‍ യുപി സ്‌കൂള്‍, മദ്രസാ ഉള്‍പ്പൈടയുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന പിഞ്ചു വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മാത്രവുമല്ല മുതിര്‍ന്നവര്‍ക്കു പോലും പോകാന്‍ പറ്റുന്ന തരത്തിലല്ല റോഡിന്റെ ഇന്നത്തെ സ്ഥതി.
മഴക്ക് മുമ്പേ തന്നെ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഈ റോഡിന് കുറുകെയുള്ള കനാല്‍ പാലമാണെങ്കില്‍ എതിരെ വരുന്നവര്‍ക്ക് വഴിമാറി കൊടുക്കാന്‍ പോലും പറ്റാത്ത തരത്തിലാണ്. വീതിയുള്ള ഒരു പാലത്തിന് പതിറ്റാണ്ടുകളായി നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. പ്രസ്തുത റോഡ് പരിഷ്‌കരണത്തിനും, പാലത്തിനും വേണ്ടി നാട്ടുകാര്‍ സ്ഥലം എംഎല്‍എയെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യത്തിനായി നാട്ടുകാര്‍ ഒന്നടങ്കം ഒപ്പിട്ട നിവേദനവും എംഎല്‍എക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top