റോഡ് തകര്‍ന്നു; ബസ്സുകള്‍ വണ്‍വേ ബഹിഷ്‌കരിക്കുന്നു

ഇരിട്ടി: ഇരിട്ടി വണ്‍വേ റോഡ് തകര്‍ന്ന് ഗതാഗം ദുസ്സഹമായതോടെ ബസ്സുകള്‍ റോഡ് ബഹിഷ്‌കരിക്കുന്നു. വണ്‍വേ റോഡിന്റെ പല ഭാഗവും പൂര്‍ണമായും തകര്‍ന്ന് വാഹനയാത്ര ദുരിതമായി. വന്‍കുഴികള്‍ രൂപപ്പെട്ടതോടെ കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ പ്രയാസം. കരിങ്കല്‍ച്ചീളുകള്‍ തെറിച്ച് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്.
നേരത്തെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ്സ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായാണ് വണ്‍വേ റോഡും ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. റോഡ് നവീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഈ ഭാഗത്തെ വ്യാപാരികളുടെയും ആവശ്യം.

RELATED STORIES

Share it
Top