റോഡ് തകര്‍ന്നു; അടുക്ക റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചു

നെല്ലിക്കട്ട: റോഡ് തകര്‍ന്നു. മുണ്ടോള്‍ ജങ്ഷന്‍-മുള്ളേരിയ റൂട്ടില്‍ ബസ് ഗതാഗതം നിലച്ചു. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാരാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇതോടെ ജനങ്ങള്‍ ദുരിതത്തിലായി. കാസര്‍കോട്-നെല്ലിക്കട്ട-മുണ്ടോള്‍-അടുക്ക-മുള്ളേരിയ റൂട്ടില്‍ അടുക്ക മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാരും ബസ് ജീവനക്കാരും നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ബസ് തൊഴിലാളികള്‍ യോഗം ചേര്‍ന്ന് ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്താനും കര്‍മ്മന്തൊടി വഴി മുള്ളേരിയയിലേക്ക് സര്‍വീസ് നടത്താനും തീരുമാനിച്ചത്.

RELATED STORIES

Share it
Top