റോഡ് കുത്തിപ്പൊളിക്കാനെത്തിയവരെ നാട്ടുകാര്‍ പോലിസിലേല്‍പ്പിച്ചു

അരൂര്‍: കേബിള്‍ ഇടുന്നതിനായി റോഡ് വെട്ടി പൊളിക്കാന്‍ എത്തിയവരെ പ്രദേശവാസികള്‍ തടഞ്ഞുപോലിസിലേല്‍പിച്ചു. നിര്‍മ്മാണം നടന്നു കൊണ്ടിരുക്കുന്ന അരൂര്‍ -അരൂക്കുറ്റി റോഡില്‍ ബിഎസ്എന്‍എല്‍ ഓഫിസിനു മുന്‍വശത്താണ് റിയലന്‍സ് കമ്പനിക്കു വേണ്ടി പൊളിക്കാന്‍ തുടങ്ങിയത്.
റോഡ് പൊളിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ തടയുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ അരൂര്‍ പോലിസ് റോഡ് പൊളിക്കാന്‍ എത്തിയവരെ പിടികൂടി. അരൂര്‍- അരൂക്കുറ്റി റോഡ് ടാറിങ് തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. ടാറിങും ടൈല്‍സും ഇടവിട്ടാണ് റോഡ് നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്നത്. റോഡിന്റെ പണി പല സ്ഥത്തും പൂര്‍ത്തിയാകാനിരിക്കെയാണ് കേബിള്‍ ഇടുന്നതിനായി റോഡ് കുത്തി പൊളിക്കാന്‍ എത്തിയത്.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഇവര്‍ എത്തിയത്. നിര്‍മാണം തുടങ്ങുന്നതിന് മുന്‍പു തന്നേ ബിഎസ്എന്‍എല്‍, കെഎസ്ഇബി വാട്ടര്‍ അതോറിറ്റി, മറ്റു സ്വകാര്യ കേബിള്‍ കമ്പനികള്‍ തുടങ്ങിയവര്‍ക്ക് കേബിളുകള്‍ ഇടുന്നതിന് വെട്ടി പൊളിക്കാന്‍ സര്‍ക്കാര്‍ ഒരു മാസത്തേ സമയം കൊടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ട് റോഡ് നിര്‍മാണത്തിന്റെ അവസാനഘട്ടമായ ടാറിങ് പൂര്‍ത്തിയാകാനിരിക്കെ റോഡ് വെട്ടി പൊളിക്കാന്‍ എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. റോഡ് പൊളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് എ എം ആരിഫ് എംഎല്‍എ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് കെഎസ്ഇബി 11 കെവി ലൈന്‍ ഇടുന്നതിനായി റോഡ് വെട്ടി പൊളിച്ചത് റോഡ് ഗതാഗതം താറുമാറാകുന്നതിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം  ശക്തമായതിനെ തുടര്‍ന്നാണ് റോഡ് ഉയര്‍ത്തി ടാറിങ് നടത്തുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചത്.

RELATED STORIES

Share it
Top