റോഡ് അറ്റകുറ്റപ്പണി: വീഴ്ചവരുത്തിയ എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാലാരിവട്ടം-കാക്കനാട് സിവില്‍ലൈന്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജ്‌ന എസ് ജെ, അസി. എന്‍ജിനീയര്‍ സജീവ്കുമാര്‍ എ ബി എന്നിവരെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ പാലാരിവട്ടം-കാക്കനാട് സിവില്‍ലൈന്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ റോഡ് ഗതാഗതയോഗ്യമല്ലാതാവുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നു. മഴക്കാലം കഴിഞ്ഞപ്പോള്‍ തന്നെ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അലംഭാവം കാണിച്ച ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

RELATED STORIES

Share it
Top