റോഡ്് അപകടങ്ങള്‍ കുറയ്ക്കുന്നതിന് സേഫ് കേരള പദ്ധതി

കോഴിക്കോട്: വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും സേഫ് കേരള എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. റോഡ് നിയമങ്ങള്‍ ഉറപ്പാക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 14 ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ നിലവില്‍വരും. ഇപ്പോഴുള്ള 34 സ്‌ക്വാഡുകള്‍ക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകള്‍ കൂടി രൂപീകരിക്കും. എല്ലാ ദിവസവും 24 മണിക്കൂറും സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top