റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ

പാവറട്ടി: മഴക്കെടുതിയില്‍ തകര്‍ന്ന പഞ്ചായത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് എസ് ഡിപിഐ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്് ഹബീബ് പോക്കാക്കില്ലത്ത് നിവേദനം നല്‍കി.
മനപ്പടി മുതല്‍ ചുക്കുബസാര്‍ വരെയുള്ള റോഡിന്റെ അവസ്ഥ വളരേ ശോചനീയമാണെന്നും ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ദുരിതവും അപകട സാധ്യത കൂടുതലാണെന്നും അതിനാല്‍ അടിയന്തരമായി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കീം, ജോയിന്റ് സെക്രട്ടറി കെ എച്ച് ഹാരിസ്, പഞ്ചായത്ത് ട്രഷറര്‍ എ എം സിയാദ്, നാസര്‍ കൊറ്റോത്ത്, റസാഖ് പുതുമനശ്ശേരി പങ്കെടുത്തു.

RELATED STORIES

Share it
Top