റോഡിലേക്ക് തള്ളിനില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കിയില്ല; പ്രതിഷേധം ശക്തം

മാള: ടൗണില്‍ മാള പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തായി പ്രധാന റോഡില്‍ നിന്നും ബസ് സ്റ്റാന്റിലേക്കും കെ കെ റോഡിലേക്കും തിരിയുന്ന ഭാഗത്തുള്ള കെട്ടിടം ഇനിയും പൊളിച്ചു മാറ്റാത്തതില്‍ പ്രതിഷേധം ശക്തം. മാള-ആലുവ റോഡിന്റെ ഭാഗമായ തപാലാപ്പീസ് റോഡിലൂടെ വന്ന് ബസ് സ്റ്റാന്റിലേക്കും കെ കെ റോഡിലേക്കും തിരിയുന്നിടത്ത് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് കടമുറി. കാലപ്പഴക്കം മൂലം ജീര്‍ണ്ണിച്ച കെട്ടിടം ഗതാഗത തടസ്സത്തിന് പുറമേ അപകട ഭീഷണിയും സൃഷ്ടിക്കുകയാണ്.  ആവശ്യമായ നഷ്ടപരിഹാരം നല്‍കി ഈ കടമുറി പൊളിച്ചു കളഞ്ഞ് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കെ പി സി സി ന്യൂനപക്ഷ വകുപ്പ് ജില്ലാ വൈസ് ചെയര്‍മാന്‍ കെ എം ബാവ പൊതുമരാമത്ത് വകുപ്പിനും എം എല്‍ എ, ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്കും മാള പോലീസിനും പരാതി നല്‍കി.

RELATED STORIES

Share it
Top