റോഡിലെ ഹംബില്‍ തട്ടി ബൈക്കില്‍ നിന്ന് തെറിച്ചുവീണ് വ്യാപാരി ഗുരുതരാവസ്ഥയില്‍

ചെറുതോണി: കുമളി-അടിമാലി ദേശീയപാതയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഹംബില്‍ തട്ടി ബൈക്കില്‍ നിന്ന് തെറിച്ചുവീണ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുതോണിയില്‍ ശ്രുതി ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനം നടത്തുന്ന കഞ്ഞിക്കുഴി സ്വദേശിയായ കൈതമറ്റത്തില്‍ ജോസഫ്(55) ആണ് അപകടത്തില്‍പ്പെട്ടത്.
പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ റഫര്‍ ചെയ്യുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് ചെറുതോണി പള്ളിക്കവലയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. റോഡില്‍ നിന്നും രണ്ടടി ഉയരത്തില്‍ ഹംബ് നിര്‍മ്മിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം. വ്യാഴാഴ്ച വൈകിട്ട് പാറമടയില്‍ നിന്നു തള്ളുന്ന മക്കും സിമിന്റും ചേര്‍ത്ത് ഹംബ് നിര്‍മ്മിച്ചത്. വൈകിട്ട് ഹംബ് നിര്‍മ്മിച്ച വിവരം സ്ഥിരയാത്രക്കാര്‍ പോലും അറിഞ്ഞില്ല. മാത്രവുമല്ല ഹംബുണ്ടെന്നുള്ള മുന്നറിയിപ്പു ബോര്‍ഡും സ്ഥാപിച്ചില്ല.

RELATED STORIES

Share it
Top