റോഡിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റു
fousiya sidheek2017-05-19T11:29:27+05:30
കോഴിക്കോട്: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കേബിള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റു. പുതിയറക്ക് സമീപം മഹാറാണിയിലേക്കുള്ള റോഡില്‍ വെച്ച് കല്ലായ് നജ്്മ മല്‍സിലില്‍ പി പി ഹംസകോയയുടെ മകന് പി പി നൈസാമിനാണ് (35) പരിക്കേറ്റത്. ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. ബാഗുകള്‍ റിപയര്‍ ചെയ്യുന്ന ജോലിക്കാരനാണ് നൈസാം. വേണ്ടത്ര സുരക്ഷാബോര്ഡുകളില്ലാതെയും അലസമായുമാണ് ഈ റോഡില്‍ കേബിള്‍ പ്രവൃത്തി നടക്കുന്നത്. കസബ പോലിസിലും കോഴിക്കോട് കോര്പറേഷന് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. നൈസാം സഞ്ചരിച്ചിരുന്ന ബൈക്ക് വേഗത കുറച്ച് ഓടിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.