റോഡിലിടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചു



ന്യൂയോര്‍ക്ക്്: യുഎസില്‍ തിരക്കേറിയ റോഡിലേക്കിടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചു. വിമാനം കത്തിയെരിഞ്ഞെങ്കിലും വൈമാനികരും യാത്രികനും അപകടത്തില്‍നിന്ന്് അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണിലെ മുകില്‍ടിയോയില്‍ ഈമാസം രണ്ടിനു നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സമീപത്തെ ചെറിയ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇടിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇടിച്ചിറക്കല്‍ ശ്രമത്തിനിടെ വിമാനം െൈവദ്യുതിക്കമ്പികളിലുരസിയതാണ് പൊട്ടിത്തെറിക്ക്് കാരണമായത്. റോഡില്‍ ട്രാഫിക് സിഗ്‌നല്‍ കാത്തുനിന്നിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് ചെറു യാത്രാവിമാനം തകര്‍ന്നു വീണത്. രണ്ടു വൈമാനികരും ഒരു യാത്രികനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്കുകളേറ്റു.

RELATED STORIES

Share it
Top