റോഡിന്റെ ശോച്യാവസ്ഥ; സ്വകാര്യ ബസ് ജീവനക്കാര്‍ സമരത്തിനിറങ്ങുന്നു

ബദിയടുക്ക: തകര്‍ന്ന് തരിപ്പണമായ റോഡിലെ പാതാള കുഴിയടക്കാന്‍ മെറ്റല്‍ ഇറക്കിയെങ്കിലും ടാറില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുന്നതായി പരാതി. ഇതേ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സമരത്തിനിറങ്ങുന്നു. ഏറെ പ്രതിഷേധ സമരങ്ങള്‍ക്ക് വഴി വച്ച ചെര്‍ക്കള-കല്ലടുക്ക റോഡിലെ കുഴികള്‍ അടക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മെറ്റല്‍ ഇറക്കിയ കരാറുകാരനാണ് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്നത്. ടാര്‍ ലഭിക്കാന്‍ രണ്ടു മാസം കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ നെല്ലിക്കട്ട മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡിലെ കുഴി അടക്കാന്‍ സര്‍ക്കാര്‍ 25 ലക്ഷം നീക്കി വച്ചിരുന്നു. ഇതില്‍ 19.5 ലക്ഷം രൂപക്ക് മല്ലം സ്വദേശിയായ കരാറുകാരന്‍ ടെന്‍ഡര്‍ വിളിച്ചു. പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ തന്നെ നെല്ലിക്കട്ട മുതല്‍ ഉക്കിനടുക്ക വരെ ജെല്ലി ഇറക്കുകയും ചെയ്തു. ഇറക്കിയ ജെല്ലി പൊതുമരാമത്ത് അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ടാര്‍ ഉടന്‍ ലഭിക്കില്ലെന്ന മറുപടി നല്‍കിയത്. ചെര്‍ക്കള മുതല്‍ നെല്ലിക്കട്ട വരെ നേരത്തെ കുഴി അടച്ചിരുന്നു. പള്ളത്തടുക്ക മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡിലാണ് ഏറ്റവും വലിയ പാതാള കുഴി രൂപപ്പെട്ടിട്ടുള്ളത്. ഉക്കിനടുക്ക മുതല്‍ അഡ്ക്കസ്ഥല വരെ പ്രത്യേക ഫണ്ട് വകയിരുത്തി 20 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തിക്ക് തുടക്കം കുറിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറാവാതെ ഒഴിഞ്ഞു മാറുകയാണ്. ഇതോടെയാണ് നടുവൊടിയും റോഡിലൂടെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് അധികൃതരുടെ അനാസ്ഥക്കെതിരെ കാസര്‍കോട് പെര്‍ള, ഏത്തടുക്ക, കിന്നിംഗാര്‍, ബെളിഞ്ച റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സമരത്തിനിറങ്ങുന്നത്. ബസ് സര്‍വീസ് നിര്‍ത്തിവച്ചാല്‍ ഏറ്റവും കുടുതല്‍ ദുരിതമനുഭവിക്കുക സ്‌കൂള്‍ വിദ്യാര്‍ഥികളായിരി ക്ക ും.

RELATED STORIES

Share it
Top