റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു

അമ്പലവയല്‍: ഗ്രാമപ്പഞ്ചായത്തിലെ കരിങ്ങലോട്-ഇയ്യംപാറ-പുറ്റാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പുറ്റാട് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. പൊതുമരാമത്തിന് കീഴിലുള്ള ഇതര റോഡുകളെല്ലാം പലതവണ നന്നാക്കിയെങ്കിലും പതിറ്റാണ്ടുകളായി ഈ റോഡിനെ അവഗണിക്കുകയാണെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. മഴക്കാലത്തിന് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും മഴയ്ക്കു ശേഷം പുതുക്കിപ്പണിയാമെന്നുമുള്ള പൊതുമരാമത്ത് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. കെപിസിസി നിര്‍വാഹക സമിതിയംഗം പി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എം കെ വിനോദ് അധ്യക്ഷത വഹിച്ചു. എം യു ജോര്‍ജ്, കണക്കയില്‍ മുഹമ്മദ്, കെ വിജയന്‍, സീതാ വിജയന്‍, വി ബാലസുബ്രഹ്മണ്യന്‍, എം വി വര്‍ഗീസ്, പി അസൈനു, മാധവന്‍ നായര്‍ പുറ്റാട്, അസന്‍ പുറ്റാട് സംസാരിച്ചു.

RELATED STORIES

Share it
Top