റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഒപ്പ്‌ശേഖരണം

ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍എച്ച് 17 ല്‍ ഉള്‍പ്പെടുന്ന ചേറ്റുവ ചാവക്കാട്, പിഡബ്ല്യുഡിയില്‍ ഉള്‍പ്പെട്ട ചാവക്കാട് ഏനാമാവ് റോഡ്, പഞ്ചാരമുക്ക് ഗുരുവായൂര്‍, മുതുവട്ടൂര്‍ റോഡുകള്‍ കുടിവെള്ളത്തിന്റെ പൈപ്പ്‌ലൈന്‍ ഇടുന്നതിനു പൊളിച്ചിരുന്നു.
പൈപ്പലൈനിന്റെ പണിപൂര്‍ത്തീകരിച്ചിട്ടും റോഡിന്റെ അറ്റകുറ്റപണികള്‍ കൃത്യസമയത്തു നടത്താത്തത് കൊണ്ട് ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡിന്റെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നതും പതിവാണ്.
പ്രസ്തുത റോഡുകള്‍ എത്രയും പെട്ടന്ന് അറ്റകുറ്റ പണികള്‍ നടത്തി ജനങ്ങള്‍ക്ക് സുഖമമായി യാത്രചെയ്യാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട എംഎല്‍എ,എംപി, ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബ്ല്യുഡി എന്‍ജിനിയര്‍ എന്നിവര്‍ക്ക് 1000 പേരില്‍ നിന്ന് ഒപ്പ് ശേഖരിച്ച് ഭീമ ഹരജി നല്‍കുന്നതിന്ന് എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ബസ്സ്റ്റാന്റ് പരിസത്ത് ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബര്‍, മണ്ഡലം സെക്രട്ടറി കെ. എച്. ഷാജഹാന്‍, ഷകീര്‍ ഉസൈന്‍, പി. എ ജാഫര്‍, ആദില്‍ മനാലാംകുന്ന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top