റോഡിന്റെ ശോച്യാവസ്ഥ: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരേ എസ്ഡിപിഐ

മൊഗ്രാല്‍പുത്തൂര്‍: പഞ്ചായത്തിലെ ഏക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഫാമിലി ഹെല്‍ത്ത് സെന്ററുമടക്കം പ്രധാന സ്ഥാപനങ്ങളെയും വിവിധ വാര്‍ഡുകളിലേക്കുമെത്താനുള്ള മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍—— റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ ഭരണസമിതി സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരേ എസ്ഡിപിഐ രംഗത്ത്.
ദിനേന നൂറുകണക്കിന് വിദ്യാര്‍ഥികളും രോഗികളുമടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന ദേശീയ പാതയുമായി ബന്ധിക്കുന്ന ഈ റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇനിയും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. മദ്‌റസയ്ക്കടുത്ത് റോഡ് മുറിച്ചു പോകുന്ന ഓവുചാലിന് മുകളില്‍ പാകിയിരിക്കുന്ന ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ച് ഇളകിയതിനാല്‍ മരക്കഷ്ണങ്ങളും മറ്റും തിരുകി വച്ച് മറച്ചിരിക്കുകയാണ്.  ഭരണസമിതിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് റോഡിന്റെ ശോച്യാവസ്ഥ നേരിട്ടറിയാനെത്തിയ എസ്ഡിപിഐ നേതാവ് റിയാസ് കുന്നില്‍ വ്യക്തമാക്കി. റോഡ് നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
പരിഹാര നടപടികള്‍ക്കായി ഭരണ സമിതി ഇടപെടുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. അന്‍വര്‍ കല്ലങ്കൈ, അഫ്‌സല്‍ പുത്തൂര്‍—,— റിയാസ്, അലി പഞ്ചം, ഇല്ല്യാസ് മുണ്ടേക്കാല്‍, ഇസ്മായില്‍ ചായിത്തോട്ടം, സിദ്ദീഖ്, അന്‍സാര്‍, മുഹമ്മദ് ആരിക്കാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top