റോഡരുകിലെ തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കി

ചവറ: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം ഒഴുക്കി. ദുര്‍ഗന്ധം സഹിക്കാനാകാതെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് നീണ്ടകര പരിമണം പെട്രോള്‍ പമ്പിന് കിഴക്ക് പത്താം വാര്‍ഡിലെ തോട്ടില്‍ മനുഷ്യവിസര്‍ജ്യം വ്യാപകമായി ഒഴുക്കിയത് കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാകണം വാഹനത്തില്‍ വിസര്‍ജ്യ മാലിന്യം തള്ളിയതെന്ന് കരുതുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് വറ്റിക്കിടന്ന തോട്ടില്‍ കണ്ട വെള്ളക്കെട്ട് പരിശോധിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്തധികൃതര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു. ചവറ പോലിസില്‍ പരാതി നല്‍കി. രാത്രികാലങ്ങളില്‍ ഇടറോഡുകള്‍, വയലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളിലെത്തിക്കുന്ന കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പോലിസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top