റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

കടലുണ്ടി: വീടിനോട് ചേര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. മണ്ണൂര്‍ വടക്കുമ്പാട് ആലുംകുളം കള്ളിയത്ത് വല്‍സേഷിന്റെ നാനോ കാറാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കത്തിയത്.
സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്ക് ഏറെക്കുറെ നശിച്ചിരുന്നു. നാട്ടുകാരുംമീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ യൂനിറ്റുമെത്തി തീയണക്കുന്നതില്‍ പങ്കാളികളായി.
സമീപത്ത് നിന്ന് പെട്രോള്‍ നിറച്ച കുപ്പിയുടേതെന്ന് കരുതുന്ന അടപ്പ് ലഭിച്ചത് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഫറോക്ക് പൊലീസ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ വിശദ പരിശോധന നടത്തി.

RELATED STORIES

Share it
Top