റോഡരികിലെ മാലിന്യ കൂമ്പാരം; ജനം ദുരിതത്തില്‍

മൂവാറ്റുപുഴ: എംസി റോഡരികിലെ മാലിന്യ കൂമ്പാരം മൂലം ജനങ്ങള്‍ ദുരിതത്തില്‍. വാഴപ്പിള്ളി പുളിഞ്ചുവട് ജങ്്ഷനിലാണ് റോഡരികില്‍ മാലിന്യം തള്ളിയത്. അടുക്കള മാലിന്യം മുതല്‍ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വരെ തള്ളിയിരിക്കുകയാണ്.
പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളിയ മാലിന്യം അഴുകിയ നിലയിലാണ്. ഇതു മൂലം ദുര്‍ഗന്ധപൂരിതമാണ് പ്രദേശം. രാത്രിയിലും മറ്റും വാഹനത്തില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളരുതെന്ന പഞ്ചായത്ത് അധികൃതരുടെ ബോര്‍ഡിനു സമീപമാണ് മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്.
മഴ കനത്തതോടെ വെള്ളത്തില്‍ മാലിന്യം ഒഴുകി സമീപത്തേക്കും വ്യാപിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പക്ഷികള്‍ മാലിന്യം കൊത്തിയെടുത്ത് സമീപത്തെ കിണറുകളില്‍ ഇടുന്നതുമൂലം കുടിവെള്ളം മുടങ്ങുന്നതുവരെ ഉണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പലവട്ടം പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top