റോഡപകട ഇരകളെ സഹായിക്കുന്നവര്‍ക്കുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം

ന്യൂഡല്‍ഹി: റോഡപകട ഇരകളെ സഹായിക്കുന്നവര്‍ക്ക് നിയമപരമായും സാമ്പത്തിക—മായും സഹായം നല്‍കാനായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവച്ച ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.
ഗുഡ് സമരിതാന്‍ ആന്റ് മെഡിക്കല്‍ പ്രൊഫഷനല്‍ ബില്ല്്-2016നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. പാര്‍ലമെന്ററികാര്യ മന്ത്രാലയം 2017 ഫെബ്രുവരി 18നാണ് ബില്ല് രാഷ്ട്രപതിക്കു കൈമാറിയത്.
റോഡപകടങ്ങളില്‍ ഇരകളാവുന്നവരെ സഹായിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top