റോട്ടറി ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

kj balakrishnanറിയാദ്: ഗള്‍ഫിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി റോട്ടറി ഇന്റര്‍നാഷനല്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദുബൈ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ ജി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു.

സെക്രട്ടറി ജോസഫ് മോസസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍നാഷനലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചു നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹചടങ്ങിനുള്ള ഫണ്ടും 2015-16 വര്‍ഷത്തെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 10ലക്ഷം രൂപയുടെ ഫണ്ടും ചടങ്ങില്‍ കൈമാറി.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഖത്തറിലെ ബിസിനസ് പ്രമുഖന്‍ ഡോ.ഹസ്സന്‍കുഞ്ഞി (എം.ഡി സ്‌കൈടെക് അറേബ്യ), അനില്‍ ടൈറ്റസ്(ഗര്‍ഫ് ഹൗസ് മെഡിക്കല്‍ സിസ്റ്റം എം.ഡി), സുല്‍ത്താന്‍ ഓഫ് ഫുഡ് മാനേജിങ് ഡയറക്ടര്‍ അനാരത്ത് അഹമ്മദ്ഹാജി (സെഞ്ച്വറി ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ബഹ്‌റൈന്‍), അഡ്വ. വൈ എ റഹീം(ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍), കിംസ് മെഡിക്കല്‍ ഡയറക്ടറും റിയാദിലെ ബിസിനസ് പ്രമുഖനുമായ മജീദ് ചിങ്ങോലി, തെഹല്‍ക ഡോട്ട്‌കോം ദുബൈ പ്രതിനിധി ജെയ്‌മോന്‍ മാത്യു വര്‍ഗീസ്, ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ മുഹമ്മദ് അഫ്‌റോസ്(റിയാദ്) എന്നിവര്‍ക്കുള്ള പ്രശംസാപത്രവും ഫലകവും വിശിഷ്ടാതിഥി കെ ജി ബാലകൃഷ്ണന്‍ സമ്മാനിച്ചു.

RELATED STORIES

Share it
Top