റോജേഴ്‌സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്‍മാറിസൂറിച്ച്: സ്വിസ് സൂപ്പര്‍ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ റോജേഴ്‌സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നതിന്റെ ക്ഷീണം മാറ്റാനുള്ള വിശ്രമത്തിനായാണ് ടൂര്‍ണമെന്റില്‍ നിന്ന് ഫെഡറര്‍ പിന്‍മാറിയത്. ഈ സീസണില്‍ ഏഴ് സിംഗിള്‍സ് ടൂര്‍ണമെന്റില്‍ റാക്കറ്റേന്തിയ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപണിലും റോട്ടര്‍ഗ്രാം, സ്റ്റുട്ട്ഗര്‍ട്ട് ടൂര്‍ണമെന്റുകളിലും കിരീടം ചൂടിയിരുന്നു. എന്നാല്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ഫെഡറര്‍ പുറത്തായിരുന്നു. അടുത്ത മാസം ടൊറോന്റോയിലാണ് റോജേഴ്‌സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റ് നടക്കുന്നത്.

RELATED STORIES

Share it
Top