റോക്ക് ഗായകന്‍ ലെമ്മി അന്തരിച്ചു

വാഷിങ്ടണ്‍: എയ്‌സ് ഓഫ് സ്‌പെയ്ഡ്‌സ് അടക്കം നിരവധി ആല്‍ബങ്ങളുടെ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ റോക്ക് ഗായകന്‍ അയാന്‍ ഫ്രേസര്‍ ലെമ്മി അന്തരിച്ചു. 70കാരനായ ലെമ്മി അര്‍ബുദം മൂലം മരണത്തിനു കീഴടങ്ങിയതായി അദ്ദേഹത്തിന്റെ ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ മോട്ടോര്‍ ഹെഡാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 1945ല്‍ ജനിച്ച ലെമ്മിയുടെ 70ാം പിറന്നാളിനു രണ്ടു ദിവസത്തിനു ശേഷമാണ് അര്‍ബുദബാധ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു. ലെമ്മിയുടെ മരണത്തിലൂടെ തങ്ങള്‍ക്ക് നായകനെ നഷ്ടമായെന്ന് മോട്ടോര്‍ ഹെഡ് സംഘാംഗങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top