റൊണാള്‍ഡോ കൂടെയുണ്ടെങ്കില്‍ പോര്‍ച്ചുഗല്ലിന് എല്ലാം സാധ്യം: മൊറീഞ്ഞോലണ്ടന്‍: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പോര്‍ച്ചുഗല്ലിന് അസാധ്യമായി ഒന്നുമില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ. റഷ്യന്‍ ലോകകപ്പില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോര്‍ച്ചുഗല്ലിന് സാധിക്കുമെന്നും മൊറീഞ്ഞോ പറഞ്ഞു. പോര്‍ച്ചുഗല്‍ മികച്ച ഒരു ടീമാണ്. റൊണാള്‍ഡോയാണ് അവരുടെ വജ്രായുധം. അത് തിരിച്ചറിഞ്ഞ് കളിക്കണമെന്നും മൊറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. ഈ സീസണിലും മിന്നും പ്രകടനം പുറത്തെടുത്ത റൊണാള്‍ഡോ 42 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്.

RELATED STORIES

Share it
Top