റൊണാള്‍ഡോയ്ക്ക് പിന്നാലെ സിദാനും യുവന്റസിലേക്ക്?


റോം: ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ റയലില്‍ നിന്ന് രാജിവച്ച പരിശീലകന്‍ സിനദിന്‍ സിദാനും യുവന്റസിലേക്കെന്ന് റിപോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവച്ച സിദാന്‍ മുമ്പ് 1996 മുതല്‍ അഞ്ച് വര്‍ഷം യുവന്റസില്‍ കളിച്ചിരുന്നു. യുവന്റസിനൊപ്പം രണ്ട് സെരി എ കിരീടവും സിദാന്‍ നേടിയിട്ടുണ്ട്. 151 മല്‍സരങ്ങള്‍ യുവന്റസ് ജഴ്‌സിയില്‍ കളിച്ച സിദാന്‍ 24 ഗോളുകളാണ് അടിച്ചെടുത്തതത്. പിന്നീട് 2001ല്‍ യുവന്റസില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് റയലിലേക്കെത്തിയ സിദാന്‍ 2006വരെ റയല്‍ മാഡ്രിഡില്‍ തുടര്‍ന്നു. 10 വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ പരിശീലകവേഷത്തിലെത്തിയ സിദാന്‍ തുടര്‍ച്ചയായി മൂന്ന് തവണ റയലിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്തിച്ച ശേഷമാണ് ക്ലബ്ബിനോട് വിടപറഞ്ഞത്.

RELATED STORIES

Share it
Top