റൈഫിള്‍ കവര്‍ന്നത് ഖലിസ്താന്‍ പ്രവര്‍ത്തകര്‍; ലക്ഷ്യം ബാദലിന്റെ വധം

മുസഫര്‍നഗര്‍: രണ്ട് പോലിസ് റൈഫിളുകള്‍ കവര്‍ന്നതിന് അറസ്റ്റിലായ മൂന്ന് പേര്‍ ഖലിസ്താന്‍ വിമോചന മുന്നണിയുടെ പ്രവര്‍ത്തകരാണെന്നും പഞ്ചാബ് മുന്‍മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പോലിസ്.
അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇവരുടെ രണ്ട് കൂട്ടാളികള്‍ ഒളിവിലാണ്. അറസ്റ്റിലായവരുടെ ഖലിസ്താന്‍ വിമോചന മുന്നണി ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബ്, ഉത്തര്‍പ്രദേശ് പോലിസിന് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എഡിജി പ്രശാന്ത് കിഷോര്‍ അറിയിച്ചു. കേസിലെ തുടരന്വേഷണം എടിഎസിന് കൈമാറി. ഷംലി ജില്ലയിലെ കമാല്‍പൂര്‍ ചെക്‌പോസ്റ്റില്‍ നിന്നാണ് രണ്ട് റൈഫിളുകള്‍ സായുധസംഘം കവര്‍ന്നത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. റൈഫിളുകള്‍ പോലിസ് ഒരു ഗുരുദ്വാരയില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത പോലിസ് സംഘത്തിന് ഉത്തര്‍പ്രദേശ് പോലിസ് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top