റേഷന്‍ സാധനങ്ങള്‍ ഏത് റേഷന്‍ കടയില്‍ നിന്നും വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിള്‍ സംവിധാനം നിലവില്‍വന്നു. കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹമായ വിഹിതം ഏത് റേഷന്‍കടയില്‍ നിന്നും കൈപ്പറ്റാം. ഒടിപി/മാന്വല്‍ തുടങ്ങിയ മറ്റ് മാര്‍ഗങ്ങള്‍ പോര്‍ട്ടബിലിറ്റി മുഖേനയുള്ള റേഷന്‍ വിതരണത്തില്‍ അനുവദനീയമല്ല. റേഷന്‍ സമ്പ്രദായത്തിലുള്ള പരാതികള്‍, സംശയങ്ങള്‍ എന്നിവയ്ക്ക് സിറ്റി റേഷനിങ് ഓഫിസര്‍ 9188 527334, മാനേജര്‍ 9188 527422, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 1- 9188527543, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 29188 527544, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 3- 9188527545 എന്നിവരുമായി ബന്ധപ്പെടാം.

RELATED STORIES

Share it
Top