റേഷന്‍ വിതരണത്തിലെ ക്രമക്കേട്: റേഷന്‍കട സസ്‌പെന്‍ഡ് ചെയ്തു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ മൈലത്ത് സരസ്വതിയമ്മ ലൈസെന്‍സിയായി പ്രവര്‍ത്തിച്ചുവന്ന 167ാം നമ്പര്‍ റേഷന്‍കട ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് എ സെയ്ഫ് സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ബില്‍  നല്‍കാതിരിക്കുക, അര്‍ഹതപ്പെട്ട റേഷന്‍ പൂര്‍ണമായി നല്‍കാതിരിക്കുക, ലൈസന്‍സ് മേല്‍ പാട്ടത്തിന് നല്‍കിയിട്ട് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. വിശദമായ ഫീല്‍ഡ് തല പരിശോധനയ്ക്കും ഉത്തരവായിട്ടുണ്ട്. ഈ കടയിലെ കാര്‍ഡ് ഉടമള്‍ക്ക് മൈലത്ത് പ്രവര്‍ത്തിക്കുന്ന 337ാം നമ്പര്‍ റേഷന്‍ ഡിപോയില്‍ നിന്നോ താലൂക്കിലെ മറ്റേത് കടകളില്‍ നിന്നോ തുടര്‍ന്ന് റേഷന്‍ വാങ്ങാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു

RELATED STORIES

Share it
Top