റേഷന്‍ വിതരണക്രമംകൊല്ലം: മേയ് മാസം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുന്നമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടമുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് (എന്‍പിഎസ്) ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ലഭിക്കും.എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 28 കിലോഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതമ്പും സൗജന്യമായി നല്‍കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍പിഎന്‍എസ്) കാര്‍ഡിന് എട്ടു കിലോഗ്രാം ഭക്ഷ്യധാന്യം സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച് അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കിലും വിതരണം ചെയ്യും.വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാലു ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ 18004251550 എന്ന ടോള്‍ ഫ്രീ  നമ്പരിലോ ജില്ലാ സപ്ലൈ ഓഫിസിലോ താലൂക്ക് സപ്ലൈ ഓഫിസുകളിലോ അറിയിക്കാം. ഫോണ്‍: 0474-2767964(കൊല്ലം), 0474-2454769(കൊട്ടാരക്കര), 0475-222689(പുനലൂര്‍), 0475-2350020(പത്തനാപുരം), 0476-2620238(കരുനാഗപ്പള്ളി), 0476-2830292(കുന്നത്തൂര്‍), 0474-2794818(ജില്ലാ സപ്ലൈ ഓഫിസ്).

RELATED STORIES

Share it
Top