റേഷന്‍ വിതരണം: വ്യാപാരികള്‍ ആഗസ്ത് മുതല്‍ സമരത്തിലേക്ക്

കൊച്ചി: റേഷന്‍ വിതരണത്തിനുള്ള സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആഗസ്ത് മുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുന്നത് നിത്യസംഭവമാവുകയാണ്. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനോ, പുതിയത് സ്ഥാപിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. ആഗസ്തിന് മുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടയടച്ചിടുന്നതുള്‍പ്പെടെയുള്ള സമരപരിപടികള്‍ കൈക്കൊള്ളുമെന്നും ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top