റേഷന്‍ വാങ്ങാന്‍ നോമിനിയെയും നിയോഗിക്കാം

പ്രായമായവര്‍ക്കും അവശതമൂലം റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കും റേഷന്‍ വാങ്ങാന്‍ നോമിനിയായി ഒരു വ്യക്തിയെ നിര്‍ദേശിക്കാം. കാര്‍ഡുടമ നിര്‍ദേശിക്കുന്ന ആള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസറുടെ സമ്മതത്തോടെ കടയിലെത്തി സാധനങ്ങള്‍ വാങ്ങാം. ഇതിനുള്ള അപേക്ഷ കാര്‍ഡുടമ താലൂക്ക് ഓഫിസില്‍ നല്‍കണം.
ഇത്തരക്കാര്‍ക്ക് നേരിട്ടെത്തിയില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്്് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
മൊബൈല്‍ കവറേജ് ലഭിക്കാത്തതു മൂലം ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലാകുന്നത് വിതരണത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ആന്റിനയും ബൂസ്റ്ററും നല്‍കി. എട്ടു മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൈദ്യുതി ബന്ധം ഇല്ലെങ്കിലും വിതരണം തടസപ്പെടില്ല.

RELATED STORIES

Share it
Top