റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കാനാവാതെ കടയുടമകള്‍

കഞ്ചിക്കോട്: സംസ്ഥാനത്ത് റേഷന്‍ കടകളിലും റേഷന്‍ വിതരണത്തിലും നൂതന സംവിധാനങ്ങല്‍ നടപ്പിലാക്കുമ്പോഴും അര്‍ഹതയുണ്ടായിട്ടും ആവശ്യമുള്ള റേഷന്‍ സാധനങ്ങള്‍ വില്‍ക്കാനാവാതെ റേഷന്‍ കടയുടമകള്‍. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കി റേഷന്‍ കടകള്‍ വഴി പുതിയ റേഷന്‍ കാര്‍ഡു വിതരണം ചെയ്തിട്ടും ഇപ്പോഴും പുതിയ റേഷന്‍ കാര്‍ഡു ലഭിക്കാത്ത പതിനായിരക്കണക്കിനു കാര്‍ഡുടമകളെ വട്ടം കറക്കുമ്പോഴും പുതിയ കാര്‍ഡിന്റെ അപേക്ഷ സ്വീകരിക്കുകയാണ്. ഇതിനു പുറമെ കാര്‍ഡുടമകള്‍ക്കിഷ്ടമുള്ള റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും താളം തെറ്റുന്നത്.
റേഷന്‍ കടയിലെ വിലാസത്തില്‍ നിന്നും മാറി ദൂര ദേശത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ താമസ സ്ഥലത്തുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനമാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. ഇ പോസ് സംവിധാനം നിലവില്‍ വന്ന ശേഷം സംസ്ഥാനത്താകമാനം കഴിഞ്ഞ മാസം 70035 പേരാണ് ഇതു വിനിയോഗിച്ചത്.
എന്നാല്‍ പുതിയ കാര്‍ഡിന്റെ അഫേക്ഷ നല്‍കിയിട്ടും പുതുക്കിയ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് ഇ പോസ് സംവിധാനമുപയോഗിക്കാന്‍ പറ്റാത്ത് സ്ഥിതിയാണ്. സാങ്കേതികത്തകരാറും റേഷന്‍ കാര്‍ഡുകളിലെ പരിമിതികളും കാരണം കഴിഞ്ഞ മൂന്നുമാസങ്ങളായി ഇ പോസ് സംവിധാനമുപയോഗിച്ചവരുടെയെണ്ണം വളരെ കുറവാണ്.
ഇ-പോസ് സംവിധാനം വന്നിട്ടും ഉപഭോക്താക്കളുടെ കടമാറ്റത്തിന് അംഗീകാരം നല്‍കാത്തതാണ് പലരെയും വട്ടം കറക്കുന്നത്. യന്ത്രങ്ങള്‍ സ്ഥാപിച്ച കടകളിലെ വിതരണം കണക്ക് സിവില്‍ സപ്ലൈസ് ആസ്ഥാനത്ത് ലഭിക്കുമെന്നു മാത്രമല്ല കടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമാകും. എന്നാല്‍ ഇ പോസ് സംവിധാനം നിലവില്‍ വന്നിട്ടും റേഷന്‍ കടകളിലെ വെട്ടിപ്പും തട്ടിപ്പും തുടരുകയാണ്.
കാര്‍ഡിന്റെ ഉടമ ഏതെങ്കിലും അംഗങ്ങളോ മെഷീനില്‍ വിരല്‍ വെച്ചാല്‍ അതാതു മാസത്തെ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതാണ് ഇപോസ് സംവിധാനമെന്നിരിക്കെ ഇപ്പോഴും മിക്ക കടകളിലും ഉടമകളും കടക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. എന്നാല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ വകുപ്പുകളുടെ മെല്ലപ്പോക്കിന് കാരണം റേഷന്‍ വ്യാപാരി സംഘടനകളുടെ എതിര്‍പ്പാണെന്നാണ് ആരോപണമുയരുന്നത്.
റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണവും ഉപഭോക്താക്കളുടെ റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനവുമെല്ലാം ഉപഭോക്താക്കളെ വട്ടം കറക്കുമ്പോഴും സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ സ്വീകരിക്കുന്ന നടപടികള്‍ തകൃതിയായി നടക്കുകായണ്.

RELATED STORIES

Share it
Top