റേഷന്‍ കൊടുക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല: ഉമ്മന്‍ചാണ്ടി

ഇരിട്ടി: നേരംവണ്ണം റേഷന്‍ സാധാനങ്ങള്‍ കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ. കോണ്‍ഗ്രസ് പുന്നാട് മേഖലാ കുടുംബ സംഗമം ഉദ്ഘാടനവും  യൂത്ത് കോണ്‍ഗ്രസും താവിലകുറ്റി മഹാത്മാ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി നിര്‍ധന കുടുംബത്തിനു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിലധികമായിട്ടും റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനായില്ല.കാര്‍ഡ് ലഭിച്ചവര്‍ക്കാവട്ടെ കൃതൃമായ സാധാനങ്ങള്‍ ലഭിക്കുന്നുമില്ല. നാലു വര്‍ഷത്തെ മോദി ഭരണത്തില്‍ വിലക്കയറ്റം മാത്രമാണ് നീക്കിയിരിപ്പ്. കുത്തക മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ്. പൊട്രാള്‍ വിലവര്‍ധനവിനെതിരേ സമരം നടത്തിയ ബിജെപിക്ക് എണ്ണവില ദിനംപ്രതി വര്‍ധിപ്പിക്കുമ്പോള്‍ മിട്ടാണ്ടമില്ല. എണ്ണവില കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സംസ്ഥാന സര്‍ക്കാറും ജനങ്ങള്‍ക്ക് ഇരട്ടി ഭാരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി വി നാരായണന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top